പൂക്കട്ട നൂറുൽ ഉലമ സൗധം ജി സി.സി കമ്മിറ്റി റമളാൻ റിലീഫ് നടത്തി

പൂക്കട്ട നൂറുൽ ഉലമ സൗധം GCC കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റമളാൻ റിലീഫ് എസ. വൈ. എസ് കാസറഗോഡ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റർ ദർബാറകട്ട, യൂണിറ്റ് ജി സി.സി പ്രസിഡണ്ട് ‌ ഫാറൂഖ് ഹുസൈന് നൽകി ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ഉൾപ്പെടുത്തി ആയിരുന്നു ഇത്തവണത്തെ റിലീഫ് വിതരണം. പരിപാടിയിൽ ജി സി.സി സെക്രട്ടറി സ്വാദിഖ് ചിർത്തോടി സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ബി പി, ഖലീൽ, ഷമീം ഹാരിസ് ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു