കൊടിയമ്മയിൽ ലീഗ് വീണതെങ്ങനെ!

ചരിത്രത്തെപ്പോലും അദ്‌ഭുതപ്പെടുത്തി കൊടിയമ്മയിൽ ലീഗ് സ്ഥാനാർഥി നിലംപൊത്തിയിരിക്കുന്നു. ഇടത് പിന്തുണയോടെ വിജയിച്ച സ്വതന്ത്രയാണ്, നാളിത് വരെ ലീഗ് കാർ അടക്കി വാണ കൊടിയമ്മയുടെ നിയുക്ത വാർഡ് മെമ്പർ. ചെങ്കൊടിയുമേന്തി തെരുവുകൾ ആഘോഷമുഖരിതമാകുമ്പോൾ നിക്ഷപക്ഷമായ ഒരു ചോദ്യം തീർത്തും ഉയർന്ന് വരികയാണ്. എന്ത് കൊണ്ട് സുശക്തമായ ലീഗിന്റെ കോട്ട കൊടിയമ്മയിൽ തകർന്ന് വീണു.


തെരഞ്ഞെടുപ്പിന്റെ തലേ ദിവസങ്ങളിൽ അല്പം ചോർന്ന് പോയെങ്കിലും, ആദ്യ നാളുകളിൽ ലീഗ് നേതാക്കൾ വെച്ച് പുലർത്തിയ അമിതമായ ആത്മവിശ്വാസം തന്നെയാണ് ലീഗിന്റെ കൊടിയമ്മയിലെ പരാജയത്തിന്റെ ആദ്യ കാരണം എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു . മാത്രമല്ല പുതു തലമുറയെ കൂടെ നിർത്തുന്നതിലും, യുവാക്കളിൽ നിന്ന് നല്ല ഒരു നേത്ര നിരയെ ലഭിക്കാത്തതും കൊടിയമ്മയിൽ ലീഗിന് വിനയായി.